Tuesday, February 10, 2009

ആലുവാ സംവാദവും മടവൂരികളും

ആലുവ സംവാദത്തെക്കുറിച്ച് പല പ്രതികരണങ്ങളും വന്നു കൊണ്ടിരിക്കുന്നു..
കൂട്ടത്തിൽ ഏറ്റവും നിരാശയുള്ളത് മടവൂരികൾക്കാണെന്നു തോന്നുന്നു.. അവരുടെ അജ്മാൻ സെന്റർ ഈ വിഷയം പ്രചരിപ്പിക്കുന്നത് ഒരു സുഹ്രുത്ത് ശ്രദ്ധയിൽ പെടുത്തുകയുണ്ടായി...
ഒരു മടവൂരി തന്നെ ഏഴുതിയ സന്ദേശം മറ്റൊരാൾ അയച്ചു തന്നത് ഞാൻ അതിലേക്ക് അയച്ചിട്ടുണ്ട്.
അതിങ്ങനെയാണ്:


പ്രിയപ്പെട്ടവരെ..
നമുക്ക് എന്താണ് സംഭവിക്കുന്നത്?
ആരെയാണ് നാം സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നത്?
മഞ്ചേശ്വരം..എടമുട്ടം..കോട്ടക്കൽ..ഓരോന്നും കഴിയുമ്പോൾ നാം അവരെ എതിർത്തു.. ഇപ്പോൾ ആലുവയും.. പറഞ്ഞ് പറഞ്ഞ് നാം എവിടെയെത്തി? കൊട്ടപ്പുറത്ത് വരെ മുജാഹിദുകൾ തോറ്റുവെന്നു സലാം സുല്ലമി പറയുന്നു..
ആലുവയിൽ എന്താണ് സംഭവിച്ചത്?
പ്രാർഥനക്ക് നൽകിയ നിർവചനം തെറ്റാണെന്ന് തെളിയിക്കാൻ ആണല്ലൊ സുന്നികൾ ഈ ഹദീസ് വായിച്ചത്. എന്നാൽ ഇത് പ്രാർഥന ആണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ സുന്നികൾക്ക് കഴിഞ്ഞോ?എങ്കിലല്ലെ മറ്റു കാര്യങ്ങൾ തെളിയിക്കേണ്ടതുള്ളു.അതൊക്കെ തെളിയിക്കും എന്നു ഉറപ്പായത് കൊണ്ടല്ലെ സുന്നികൾ ഉച്ചക്ക് ശേഷം അലങ്കോലപ്പെടുതിയത്?
ആ സി.ഡി കാണുന്ന ആർക്കാണു മൌലവി ഗ്രൂപ്പിനെ ആക്ഷേപിക്കാൻ കഴിയുക?
നാം ഇതു പ്രചരിപ്പിക്കുമ്പോൾ അവർ സലാം സുല്ലമിയുടെ അഭിമുഖം പ്രചരിപ്പിക്കുന്നു..കൊട്ടപ്പുറത്ത് തോറ്റു.. ചെരിയമുണ്ടം തയ്യാരെടുപ്പ് നടത്തിയിരുന്നില്ല.. എന്നൊക്കെയാണ് സലാം സുല്ലമി അതിൽ പറയുന്നത്..
നാം കരുതിയിരിക്കുക

ദീനിനോട് സ്നേഹമുള്ള ചിലരെങ്കിലും അവിടെ അവശേഷിക്കുന്നു എന്നതിൽ നാം അല്ലാഹുവിനെ സ്തുതിക്കുക.
മേൽ കത്തിൽ സൂചിപ്പിച്ച പോലെ നാം പ്രാർഥനക്കു നൽകിയ വിശദീകരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. വ്യവസ്ഥ പൂർണ്ണമായി സി . ഡി യിൽ ഉണ്ട്. നമ്മുടെ 3, 4 ക്ലാസ്സുകളിലെ പാ0 പുസ്തകത്തിൽ നിന്ന് അവർ പ്രാർഥനയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുകയും ചെയ്തു. അത് തെറ്റാണെന്ന് തെളിയിക്കാനാണ് ഈ ഹദീസ് ഖുറാഫികൾ വായിച്ചത്. ആദ്യ സമയങ്ങളിൽ അറബി വായിക്കാതെ മലയാള അർഥം മത്രം പറഞ്ഞ് രക്ഷപ്പെടാനാണ് അവർ ശ്രമിച്ചത്. ഹദീസ് വായിച്ചപ്പോഴാകട്ടെ പ്രാർഥനയുമായി ഇതിനെ ബന്ധപ്പെടുത്താൻ അവർക്ക് കഴിഞ്ഞതുമില്ല.
സലാം സുല്ലമി ഇപ്പോൾ നമ്മെ ഉപദേശിക്കുന്ന കാര്യങ്ങളൊക്കെ നാം അവിടെ പറഞ്ഞതാണ്. സനദിനെക്കുരിച്ചും മത് നിനെക്കുറിച്ചും പറഞ്ഞതോടൊപ്പം അതൊക്കെ വിശദീകരിക്കണമെങ്കിൽ ഈ ഹദീസ് ഇസ്തിഗാ‍സക്ക് തെളിവായി കാണിക്കണമെന്ന നമ്മുടെ ആവശ്യത്തിനു മുന്നിൽ മുസ്ല്യാക്കൾ നിസ്സഹായരായി.. ആ മത് നും ആ സനദിന്റെ ന്യൂനതയും നാം ഉച്ചക്കു ശേഷം വിശദീകരിക്കുമെന്ന ഭയം തന്നെയാണ് സംവാദം കലക്കാൻ അഹ്സനിമാരെ പ്രേരിപ്പിച്ചത്..
ആ ഉപദേശങ്ങൾ ചവറ്റു കൊട്ടയിലെറിയുക....
മുജാഹിദ് പ്രവർത്തകരെ സംവാദത്തിന്റെ മര്യാദയും അതിൽ സ്വീകരിക്കേണ്ട നയവും ഉപദേശിക്കാൻ ഈ സലാം സുല്ലമി ആരാണ്?
കൊട്ടപ്പുറം സംവാദത്തിൽ വരെ മുജാഹിദുകൾ പരാജയപ്പെട്ടു എന്ന് പ്രചരിപ്പിക്കുന്ന ഈ “കുലംകുത്തി” യെ ഇനിയും തിരിച്ചറിയാൻ കഴിയാത്തവരുണ്ടാകുമോ മടവൂരി മടകളിൽ?
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അലവി മൌലവി (റ) ക്ക് ശേഷം കേരളത്തിൽ സുന്നികളോട് ജയിക്കാൻ കഴിഞ്ഞ ഏക സംവാദം കൊണ്ടോട്ടി സംവാദമാണ്.അതാണ് സംവാദ ജയമെന്നു സുല്ലമി കരുതുന്നു എങ്കിൽ ഞങ്ങൾ ആലുവയിൽ തോറ്റ് പോയിരിക്കുന്നു എന്നു അദ്ദേഹം പറയുന്നതിൽ ഒരു തെറ്റുമില്ല. രോഗം വേറെയാണ് ; അതിനാൽ ചികിത്സയും വേറെ നടത്തണം..
പുതിയ ജനറൽ സെക്രട്ടരി അതിനു ശ്രമിച്ചാൽ അദ്ദേഹത്തിനു തന്നെ നല്ലത്..
പണ്ട് ഒരു പയ്യൻ ഒരു കടയിൽ പോയിരുന്ന് വഴിയെ പോകുന്നവരെയൊക്കെ തന്തക്ക് വിളിക്കുമയിരുന്നു. അപ്പോഴൊക്കെ കച്ചവടക്കാരൻ കുട്ടിക്ക് ഓരോ പശം നൽകും.. ഒരു ദിവസം ആരും ആ വഴി വന്നില്ല.. കുട്ടി കച്ചവടക്കാരന്റെ മുഖത്ത് നോക്കി വിളിച്ചു.. നിന്റെ തന്ത.. ഒപ്പം ഒരു പഴം എടുത്ത് തിന്നുകയും ചെയ്തു....
സുല്ലമി മുജാഹിദുകളെ ചീത്ത പറഞ്ഞപ്പോഴൊക്കെ ഉമർ സുല്ലമി പഴം കൊടുത്തു.. ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് തന്നെ നോക്കി പറയുന്നു; കൊട്ടപ്പുറം സംവാദത്തിൽ തോറ്റെന്ന്....

Friday, December 7, 2007

അന്ധകാരത്തിന്‍ കാര്‍മേഘങ്ങളെ വകഞ്ഞുമാറ്റി കടന്നുവന്ന ആ സൂര്യപ്രകാശം ....
കേരളീയ സമൂഹം അത് നെന്ചേറ്റുകയായിരുന്നു....
മക്തി തങ്ങള്‍,ഹമദാനി, വക്കം മൌലവി.....
സൈദ് മൌലവി..ഉമര്‍ മൌലവി..കെ.പി....
അത് വളരുകയാണ്..
വിശ്വാസ ജീര്‍ണ്ണതയിലേക്ക് ക്ഷണിക്കുന്ന പൌരോഹിത്യത്തെ...
ആദര്‍ശ വ്യതിയാനത്തിലേക്ക് വഴിതിരിച്ച് വിടാന്‍ ശ്രമിച്ച ബൌധ്ദികന്മാരെ....
മതരാഷ്ട്ര-തീവ്ര വാദ അപ്പോസ്തലന്മാരെ...
അസ്വസ്ഥരാക്കിയും തിരുത്തിച്ചും.....
നമുക്ക് ഒന്നിച്ച് ചേരാം..
അല്ലാഹുവിന്‍ മാര്‍ഗ്ഗത്തില്‍.....